Home Archive by category Top News (Page 14)
Kerala News Top News

സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ 1, 2 ദിവസങ്ങളില്‍ വിവിധ
Kerala News Top News

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. പയ്യന്നൂരില്‍ വച്ചാണ് പി പി ദിവ്യ കീഴടങ്ങിയത്. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ
Kerala News Top News

നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പരിക്ക്

കാസർക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ്
Kerala News Top News

തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും
Kerala News Top News

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും
Kerala News Top News

ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു.

മലപ്പുറം: ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വഴിയോരങ്ങളിലും മറ്റും ലോട്ടറി വില്‍ക്കുന്ന പാവം കച്ചവടക്കാരാണ് തട്ടിപ്പിന് ഇരകളാവുന്നത്. മലപ്പുറം കുന്നുമ്മലിലെ ലോട്ടറി കച്ചവടക്കാരൻ എ പി രാമകൃഷ്ണനെ പറ്റിച്ച് തട്ടിയെടുത്തത് അയ്യായിരം രൂപയാണ്. തമിഴ്‌നാട്ടുകാരനായ രാമകൃഷ്ണൻ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി മലപ്പുറത്താണ് താമസം. മരപ്പണിയും
Kerala News Top News

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി. കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും പെൺകുട്ടികൾ ചാടി രക്ഷപ്പെടുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം.
Kerala News Top News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേ‍ർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേ‍ർട്ട്
Kerala News Top News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ
India News Top News

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്.

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര