തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. ഇന്ന് ഏഴ്
ഹരിയാനയും ജമ്മു കശ്മീരും ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടുമണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. നാളെ വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍
എഡിജിപി എംആർ അജിത് കുമാറിനെതിരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. സാധാരണ സ്ഥലം മാറ്റം ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പരാമർശം ഇല്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്താക്കുറിപ്പിലും അജിത് കുമാറിന് സ്ഥലം മാറ്റം എന്ന് മാത്രമാണ് പരാമർശിച്ചിരുന്നത്. സർക്കാർ ഉത്തരവിൽ നടപടിയുടെ വിശദാംശങ്ങളില്ല. മാറ്റം എന്തിനാണെന്ന് ഉത്തരവിൽ
പുതിയ പാര്‍ട്ടി രൂപീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. നാളെ മഞ്ചേരിയില്‍ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും. ഡിഎംകെയുടെ ഒരു കക്ഷിയായി അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചേക്കുമെന്നും സൂചനയുണ്ട്. നാളെ വൈകീട്ട് 6 മണിക്കാണ് മഞ്ചേരിയില്‍ വച്ച് അന്‍വര്‍ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്.
കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം; പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു; സര്‍ക്കാരിന് വിടുപണി ചെയ്യുന്നവരെ വെറുതെ വിടില്ല നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച
തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സർക്കാർ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് സമഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി,