വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം
കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും. ഒ പി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക്
കൊൽക്കത്ത RG കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ മൂന്നു യുവാക്കളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളത്തിലോ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം