തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലാണ് സര്‍വേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളാണ് നിലവില്‍ കണ്ടെന്റ്‌മെന്റ് സോണ്‍ ആക്കിയിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകളാക്കിയ പ്രദേശത്തെ നബിദിന ഘോഷയാത്ര
മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ
ദില്ലി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. രാജ്യത്ത് ഇന്നലെയാണ് എംപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം
രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറക്കാൻ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍
യൂട്യൂബിൽ നോക്കി മൂത്രാശയത്തിലെ കല്ല് നീക്കാൻ വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ കൗമാര പ്രായക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയ അജിത് കുമാർ പുരിയെ അറസ്റ്റ് ചെയ്തതാണ് ബിഹാറിലെ ഗോപാൽഗഞ്ച് പൊലീസ് എസ്‌പി കുമാർ ആശിഷ് വ്യക്തമാക്കി. ഗോലു എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറാണ് മരിച്ചത്. വയറ് വേദന മൂലം ഏറെ നാളായി ഗോലുവിന് അസ്വസ്ഥത
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്‌സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2
രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ സംബന്ധമായ
രോമത്തിനു വേണ്ടിയോ, ഭക്ഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയോ, ഔഷധ ആവശ്യങ്ങള്‍ക്കു വേണ്ടിയോ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയന്‍സ് ജേണലായ നേച്ചര്‍. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ