ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ്. എട്ട് മുൻ നാവിക സേനാംഗങ്ങളുടെ ശിക്ഷയാണ് അപ്പീല്‍ കോടതി ഇളവ് ചെയ്തത്. ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്ട്. ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ ഖത്തർ വധശിക്ഷ വിധിച്ചിരുന്നത്.
ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍ സെന്‍,ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍
ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ നവംബർ 23 വ്യാഴാഴ്ച വൈകുന്നേരം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസ്സഡർ ഹിസ് എക്സലൻസി ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ പാർലമെന്റ്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ശ്രേഷ്ഠ യുടെ ബാനറിൽ ജലീലിയോ എഴുതി ഹരീഷ്‌മേനോൻ സംവിധാനം ചെയ്ത “മുയലുകളുടെ ആരാമം” എന്ന നാടകത്തിന് സുപ്രധാന 4 അവാർഡുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും മികച്ച നാടകം, മികച്ച സംവിധാനം , മികച്ച രചന, മികച്ച രംഗ വിധാനം ( ശ്യാം രാമചന്ദ്രൻ) എന്നിങ്ങനെ 4 അവാർഡുകൾ
സൗദി അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ വ്യാഴാഴ്ച വൈകീട്ട് അൽബാഹ, ഹഖീഖ് റോഡിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി
അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട്
ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യാക്കൂബ് അബ്ദുള്ള. ഇന്നലെ രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗ്യാസ് ചോര്‍ച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയുമായിരുന്നു. മലയാളികള്‍
ദോഹ: ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ തൃശുർ വടക്കേകാട് സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്തിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ്
ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം