കുവൈത്തിലെ ദുരന്തത്തിൽ ഔദ്യോഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേർ മരിച്ചതായാണ് കണക്ക്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി.
ബഹ്‌റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം. മനാമ സൂക്കിൽ ഷെയ്ഖ് അബ്ദുള്ള റോഡിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമത്തിലേർപ്പട്ടിരിക്കുയാണ്. സുഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുള്ള മാളിനാണ് തീപിടിച്ചത്. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട്
സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം
ദമാമിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേനയെത്തി തീ
അബുദബി: ഇൻഡിഗോ എയർലൈൻസ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. അബുദബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര
ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വടക്കേങ്ങര മുഹമ്മദ് റാഫി ആണ് മരിച്ചത്. 35 വയസായിരുന്നു. ജോലി ചെയ്യുന്ന കടയിൽ നിന്നും സ്‌കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെ മറ്റൊരു വാഹനംവന്ന് ഇടിക്കുകയായിരുന്നു. സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്
മസ്‌ക്കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി .രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ് കോൺസുലേറ്റ് അറിയിച്ചു. രാജ്യത്തെ റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് സാധാരണ നിലയിലെത്തിയേക്കും. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ്
ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.