കണ്ണൂര്‍: മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഡിക്ക് എല്ലാ സഹായവും ചെയ്യുകയാണെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍
ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ഇക്കാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്നാണ് പുതിയ വിവരം. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. ഇനി
സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടി. തിരുനെൽവേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം, പാലക്കാട് ഡിവിഷൻ ഉൾപ്പെടുന്ന സതേൺ
നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ ഹരിദാസും ബാസിത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഏപ്രില്‍ പത്തിന് ഉച്ചകഴിഞ്ഞ് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിന് സമീപമെത്തി. ഇരുവരും സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. പണം ആര്‍ക്കെങ്കിലും കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല. പരാതിക്കാരന്‍ ആദ്യം മുതലേ ആരോപിച്ചതും മാധ്യമങ്ങളോട് പറഞ്ഞതും
രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി
തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിക, നിത്യ, മുരുകേശ്, ജയ, തങ്കം, മുപ്പിടാത്തി, കൗസല്യ, ഇളങ്കോ എന്നിവരാണ് മരണപ്പെട്ടത്. 59 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്ന് തെങ്കാശിക്ക് തിരികെയുള്ള യാത്രയില്‍
അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് ഇന്നലെ രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു
സംസ്ഥാനത്ത് മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം