തിരുവനന്തപുരം: നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരന്‍ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കണ്ടോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍. കൂടുതല്‍ സിസിടിവി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനം. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല
ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ്
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ച് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കുകയാണ്. കാട്ടാനകൾ പല സംഘങ്ങളായും ഒറ്റക്കും വെറ്റിലപ്പാറയുടെ
സർക്കാർ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാർ സമരത്തിലേക്ക്. വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. പണി പൂർത്തിയായാലും ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നിൽ ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച്
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ
മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്‌സ്ആപ്പിലെ പുതിയ മാറ്റം. മെസേജിങ് സംവിധാനത്തിലെ
എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം
ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിന് സമീപം സുഹൃത്തുക്കൾക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഉത്തർപ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജഹാംഗീരാബാദ് പ്രദേശത്തെ