മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ കൂട്ട മരണം. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്. അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആവശ്യത്തിനു മരുന്നും
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം, ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. നാളത്തോടെ മഴ ദുർബലമായി വരണ്ട അന്തരീക്ഷ സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഉയർന്ന തിരമാലയ്ക്കും
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന്റെ പേരില്‍ നടത്തിയ നിയമന തട്ടിപ്പില്‍ അഖില്‍ സജീവനെയും ലെനിന്‍ രാജേന്ദ്രനെയും പ്രതിചേര്‍ത്ത് പൊലീസ്. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഖില്‍ മാത്യു പണം വാങ്ങിയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു, പരാതിക്കാരനായ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതു പോലെയാണെന്നും ഗവര്‍ണറുടെ വിമര്‍ശനം. മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്.
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ
ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം;രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന്‍ ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍
പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ (39) വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍
നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ സെപ്റ്റംബർ 29നാണ് ഔദ്യോഗികമായി ആരംഭിച്ചത്. 9സ്കിൻ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം ഉയരുന്നത്. 9സ്കിന്നിന്റെ വില സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല എന്നതാണ് വിമർശനം. ലക്ഷ്വറി ബ്രാൻഡാണ് 9സ്കിൻ, സെലിബ്രിറ്റികളെയും സമ്പന്നരെയും മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സോഷ്യൽ
മലപ്പുറം: മലപ്പുറം തിരുനാവായ വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം-സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. കാൽ തെന്നി വീണായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും മഴ ശക്തി പ്രാപിച്ചാൽ തോടുകൾ നിറഞ്ഞ് കവിയുന്നത്