Home Articles posted by Editor (Page 994)
Entertainment Kerala News

‘തലൈവർ 170’ൽ രജനികാന്തിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറും

രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാ​ഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ,
Kerala News Top News

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കിൽ ദുരിതാശ്വാസ
Kerala News

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി. സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതിയിലാകും ദേവസ്വം വകുപ്പ് രൂപീകരണവും. യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലും കേന്ദ്രഇടപെടല്‍ കൊണ്ടുവരുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ഇതുപോലൊരു മാസ്റ്റര്‍ വരണം. അത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തിലും വരാന്‍
Kerala News

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നിയമന കോഴ തട്ടിപ്പ് ; അഭിഭാഷകന്‍ റഹീസ് അറസ്റ്റില്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നിയമന കോഴ തട്ടിപ്പ് നടത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണംസംഘം. അഭിഭാഷകന്‍ റഹീസ് ആണ് അറസ്റ്റിലായത്. ഇയാളാണ് വ്യാജ ഇ മെയില്‍ ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരന്‍ ഹരിദാസന്‍ ഒളിവിലാണെന്നാണ് പൊലീസ് സംശയിക്കുന്നത് . ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് നേതാ
India News Kerala News

തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്. മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും
Kerala News

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സഹകരണ മേഖലയിലെ പ്രശ്നങ്ങളെസംബന്ധിച്ച് മന്ത്രിസഭാ യോഗം വിലയിരുത്തും. പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചിക്കുന്നത്. ഗവർണർ സഹകരണ നിയമഭേദഗതി ബിൽ ഒപ്പിട്ടാൽ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം മാറുകയുള്ളൂ. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം
Kerala News

കരുവന്നൂരില്‍ ആളുകളുടെ പണം മുഴുവനായും തിരിച്ചുനല്‍കുമെന്ന് സഹകരണ മന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന്
Kerala News

കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ആറ്റിപ്ര കോര്‍പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ എസ് നെയാണ് കൈകൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടികൂടിയത്. കരിമണലില്‍ പുതുതായി
Kerala News Top News

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുംവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴ
Kerala News

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്. മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ