സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ
കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേറ്റു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ട മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ
ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമർന്നു തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലിൽ ഇന്ന് വൈകിട്ട് ഏഴേകാലിനാണ് സംഭവം. റിലുണ്ടായിരുന്ന പഴുന്നാന സ്വദേശി ഷെല്‍ജിയും മൂന്ന് കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
എറണാകുളം: കണ്ണമാലിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണമാലി സ്വദേശി ജെസ്റ്റിൻ ആണ് അറസ്റ്റിലായത്. സ്കൂളിൽ വെച്ചു നടന്ന കൗൺസിലിങിലാണ് പ്രതി പലതവണ തന്നെ ഉപദ്രവിച്ചെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. മട്ടാഞ്ചേരി അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ കെ ആർ മനോജിന്റെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ രാജേഷ്
10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത് കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി
ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. ചന്ദ്രനില്‍ നിന്ന് വ്യക്തതയുള്ള വിഡിയോകളാണ് നിലവില്‍
ഇന്ത്യ-അയര്‍ലന്റ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം. ഡബ്ലിനില്‍ മഴ എടുത്ത പാതികളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയ്ക്ക് 2 റണ്‍സ് വിജയം. മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സ് നേടി. മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ ഇന്ത്യ
ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാത അതോറിറ്റിയുടെ ‘ടോൾ കൊള്ള’. കാർ, ജീപ്പ് തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ നൽകണം. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. ചെറു വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 245 രൂപയാണ് നൽകേണ്ടത്. ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് 510 രൂപയും ഇരുവശത്തേക്കും 765 രൂപയും നൽകണം. ത്രീ
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ
പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ അക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെടുന്ന ആൾ കമ്പ്യൂട്ടർ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു. നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി വകുപ്പാകെ തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. വകുപ്പിൽ നടക്കുന്നതെല്ലാം ലോട്ടറി ഏജൻ്റുമാർക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ഇയാൾ ആക്ഷേപിച്ചു. പ്രകോപനപരമായി