Home Articles posted by Editor (Page 989)
Entertainment Kerala News

ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ്
Kerala News

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മിലടി.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ചികിത്സയെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്ന് ആക്ഷേപിച്ച് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാർക്കെതിരെ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. വിഷയം ഇന്ന് ചേർന്ന നഗരസഭ കൗൺസിലിൽ
Entertainment India News

‘ലിയോ’ ട്രെയിലർ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് വനിതാ നേതാവ്

തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. ഈ അവസരത്തില്‍ ട്രെയിലറിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. ട്രെയിലറിന് എതിരെ
International News Kerala News

വേൾഡ് മലയാളി കൗൺസിൽ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് 2023-25 കാലയളവിലേക്കുള്ള പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ജ്യോതിഷ് പണിക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എഫ്.എം.ഫൈസൽ സ്വാഗതവും സെക്രട്ടറി മോനി ഒടികണ്ടത്തിൽ നന്ദിയും പറഞ്ഞു.പുതിയ വനിതാവിഭാഗം വിഭാഗം ഭാരവാഹികളായി സോണിയ വിനു (പ്രസിഡണ്ട്), ലിബി ജെയ്സൺ വൈസ് പ്രസിഡണ്ട്) ദീപ ദിലീഫ്
Kerala News

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന; മുഖ്യമന്ത്രി

എൽഡിഎഫിന്റെ കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്‌തു. ധർമ്മടം മണ്ഡലത്തിലാണ് ആദ്യ കുടുംബയോഗം നടക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനായാണ്. ചില വ്യക്തികളും മാധ്യമങ്ങളും വാർത്ത സൃഷ്‌ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിലെ
India News International News Kerala News Sports

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം
Kerala News

നിയമന തട്ടിപ്പ്; കെപി ബാസിത്ത്‌ ഇന്ന് ചോദ്യം ചെയ്യലിന് എത്തില്ല

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ കെപി ബാസിത്ത്‌ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോ​ഗ്യ പ്രശ്നമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യമുണ്ടെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ നമ്പരിൽ വിളിച്ച് തനിക്ക്
Entertainment Kerala News

മിമിക്രിയിലൂടെ അപമാനിച്ചെന്ന് സന്തോഷ് പണ്ഡിറ്റ്; സുരാജ് വെഞ്ഞാറമൂടിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാട്ടി സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട്
Kerala News

മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടം; ഒരു മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിൽ നടത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ബോട്ട് മുങ്ങി നാല് പേരെ കാണാതായിരുന്നു.
Kerala News

വളാഞ്ചേരി; റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നാല് പ്ലസ്ടു വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തു

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ. തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്.ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ