Home Articles posted by Editor (Page 986)
Kerala News

നിയമന കോഴ ആരോപണത്തില്‍ ഒന്നും ഓർമ്മയില്ലെന്ന് പരാതിക്കാരന്‍ ഹരിദാസ്.

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്
Kerala News

വായ്പ തിരിച്ചു പിടിക്കല്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ ബാങ്ക്

തൃശ്ശൂര്‍: വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പകള്‍ക്ക് വലിയ തോതിലാണ് പലിശ ഇളവ് ലഭിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍ പറഞ്ഞു. ഒരു വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50
Kerala News Top News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍
Kerala News

കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോര്‍പറേഷന്റെ വീഴ്ചയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് മേയര്‍

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മേയര്‍ ബീന ഫിലിപ്പ്. കോര്‍പറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റില്‍ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മേയര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന്
India News International News

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരെയും വിദ്യാര്‍ത്ഥികളെയും തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി

ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക. എതാനും ഇന്ത്യന്‍ തീര്‍ത്ഥാടക സംഘങ്ങള്‍ ഇസ്രായേല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി കടന്നു. താബയില്‍ നിന്ന്
Kerala News

നിയമന കോഴക്കേസ്; ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും. മൊഴിയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അഖില്‍ സജീവന്‍ പൊലീസിന് നല്‍കിയ മൊഴി. ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന് ലെനിന്‍ രാജിനെ അറിയിച്ചതും
International News

ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി

പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി. “കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം
Kerala News

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദം; സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ചില പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും
International News

ഇസ്രയേലിന് അമേരിക്കയുടെ സഹായം; കൂടുതൽ ആയുധങ്ങൾ കൈമാറി; മരണസംഖ്യ ആയിരം കടന്നു

ഇസ്രയേൽ-​ഹമാസ് യുദ്ധം കടുക്കുന്നു. യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്
India News

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്. രക്തം വാർന്ന് കിടന്ന മൃതദേഹമാണ് പോലീസ് ഉദ്യോ​ഗസ്ഥർ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫകുലിയിലെ ധോനി കനാൽ പാലത്തിൽ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി