ആരോഗ്യ മന്ത്രിയുടെ ഓഫിസ് മറയാക്കി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സജീവനെതിരെ ഒരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കേസിൽ അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളാണ്. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിയുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദാക്ഷനെയും ജിൽസിനെയും ഇന്ന് വൈകിട്ട് നാല് മണിയോടെ വിചാരണ കോടതിയിൽ ഹാജരാക്കും. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ ഉള്ള അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും നൽകിയ
എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ്
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചികിത്സ
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, എ സി മൊയ്തീന് സുരേഷ് ഗോപിയുടെ മറുപടി. കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ
ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി. തൃക്കാക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുഹാസിനെതിരെ നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ത്തതെന്നാണ് പരാതി. നഴ്‌സസ് അടക്കമുള്ള ജീവനക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി. എന്നാല്‍ മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഡോക്ടറിന്റെ പക്കല്‍
പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷനെയും സികെ ജിൽസിനെയും കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇവരെ ഇഡി കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിൽ പി ആർ അരവിന്ദാക്ഷനിൽ നിന്നും സികെ ജിൽസിനിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പിആർ അരവിന്ദാക്ഷനും സതീഷ്
നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല്
യുപിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് 40 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി സുജിത്ത് ഗൗതം പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. കുട്ടിയെ കടന്നുപിടിച്ച പ്രതി