കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗ്‌ഷനിൽ അമോണിയം കയറ്റി വന്ന ടാങ്കർലോറി മറിഞ്ഞു. അമോണിയം തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. സമീപത്തെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. നാളെ ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കാണ് മഴ
കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ
കൊച്ചി: വിമാനത്തില്‍ വെച്ച് യുവനടിയോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകി. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ. തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്. യുവതി ബഹളംവെച്ചതോടെ ബിനു ബസിൽ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പൊലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത് ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ
പാലക്കാട് നെന്മാറയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ സുബൈർ അലി സഹപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടു. അലി തമിഴ്നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്നും സ്ഥിരീകരണം. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്. ചെയ്യാത്ത കാര്യത്തിൻ്റെ പേരിൽ സിപിഐഎം തന്നെ വേട്ടയാടുകയാണെന്ന് കാണാതായ സുബൈർ അലി പറഞ്ഞു.
പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മുകുന്ദ സ്മൃതി’ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പി എൻ പണിക്കർ നോളജ് ഹാളിൽ വച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ പ്രചാരകനായി തുടങ്ങി ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് യുവജനങ്ങളെ സംഘടിപ്പിച്ച മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയ പി പി മുകുന്ദൻ എന്ന മുകുന്ദേട്ടൻ പി എൻ