തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയാണ്
തിരുവനന്തപുരം: 28 പാർട്ടികളുള്ള ഇൻഡ്യ മുന്നണിയെ ഇനിയും വിപുലപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് തിരഞ്ഞെടുപ്പിന് വേണ്ടി പറയുന്നതല്ല, തിരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒറ്റ ഭാഷ വേണം എന്ന് പറയുന്നു. സംഘപരിവാർ 100ാം
എറണാകുളം: ഏലൂരിന് സമീപം ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് പരിക്കേറ്റത്. സംഭവത്തിൽ റിട്ട. എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോൾ മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
തിരുവനന്തപുരം: നിയമനതട്ടിപ്പ് കേസിൽ പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മോളിയെ പ്രതി ചേർക്കില്ല. സാക്ഷിയാക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഹരിദാസനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് ലഭിച്ച നിയമോപദേശം. അതേസമയം പ്രതി അഖിൽ സജീവിനെ നിയമന തട്ടിപ്പ് കേസിൽ പൊലീസ്
യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന് തടസം നില്‍ക്കാന്‍ ആഗ്രഹമില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍വിധിയോട് കൂടി കേസിനെ സമീപിക്കാന്‍ കഴിയില്ലെന്ന് രണ്ട് വിഭാഗങ്ങളുടെയും
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.
മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. കപ്പൽ യാത്രയ്ക്കിടെയാണ് മനേഷിനെ കാണാതായത്. ലൈബീരിയൻ എണ്ണക്കപ്പലായ MT PATMOS ൽ നിന്നുമാണ് മനേഷിനെ കാണാതായത്. കപ്പലിൻ്റെ സെക്കന്റ് ഓഫീസറാണ് മനേഷ് കേശവ് ദാസ്. അബുദാബിയിലെ ജെബൽ ധാനയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായതെന്നാണ് സൂചന. ഈ മാസം 11 നാണ്
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു
ഡെറാഡൂണിലെ റായ്പൂർ ഏരിയയിൽ 12 വയസുകാരൻ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകൾ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയൽവാസി
ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ