Home Articles posted by Editor (Page 975)
India News

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഹരാധൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്.
Kerala News

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക്
Kerala News Top News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിലെ യെല്ലോ
India News

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ്
Kerala News

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട് ; ഇ ഡി

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി. കരുവന്നൂര്‍ കള്ളപ്പണമിടപാട്
India News

ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കോര്‍പ്പറേറ്റര്‍ അശ്വതമ്മയുടെ വീട്ടില്‍ നിന്നും 42 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്.

ഹൈദരാബാദ്: ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ കോര്‍പ്പറേറ്റര്‍ അശ്വതമ്മയുടെ വീട്ടില്‍ നിന്നും 42 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. കട്ടിലിന്റെ അടിയില്‍ 22 പെട്ടികളിലായി ഒളിപ്പിച്ച 42 കോടിയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. പരിശോധന
Kerala News

പുല്ലു വെട്ടുന്നതിനിടെ മലമ്പാമ്പ് കാലില്‍ ചുറ്റി;എല്ലുകള്‍ ഒടിഞ്ഞു,മസിലുകള്‍ക്കും ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം കങ്ങരപ്പടിയില്‍ മലമ്പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. അളമ്പില്‍ വീട്ടില്‍ സന്തോഷിനാണ് പരിക്കേറ്റത്. സന്തോഷിന്റെ കാല്‍മുട്ടിന് താഴെയുള്ള എല്ലുകള്‍ ഒടിഞ്ഞു. മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിനു സമീപത്ത് പുല്ലു വെട്ടുന്നതിനിടെ സന്തോഷിന്റെ കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏറെ
Kerala News

കണ്ണൂരിൽ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്ത് മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്ത് മരിച്ചു. പാറാൽ സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് മൈതാന പള്ളിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ഓട്ടോയുടെ സിഎൻജി ടാങ്കിൽ ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർപറഞ്ഞു. കഴിഞ്ഞ രാത്രി 8:45 ഓടെയായിരുന്നു നാടിനെ
Kerala News

വിഴിഞ്ഞം തുറമുഖം: സുരക്ഷാ ചുമതല സിഐഎസ്എഫിന് കൈമാറും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ 400-ൽ
International News

ഹമാസ് മേഖലയില്‍ റെയ്ഡുമായി ഇസ്രയേല്‍; കരയുദ്ധം ഉടനെന്ന് സൂചന

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം