Home Articles posted by Editor (Page 974)
Kerala News

വിഴിഞ്ഞം തുറമുഖം; ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോ​ഗിക സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകിട്ട് നാലിന് സ്വീകരണമൊരുക്കും. ഔദ്യോ​ഗിക സ്വീകരണം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ​ഗ്രൂപ്പ്
Kerala News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂർ
Kerala News

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; 3,59,250 രൂപ പിഴ ഈടാക്കി

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250 രൂപ പിഴയായി ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐ.ജി ജി സ്പര്‍ജന്‍ കുമാറിന്‍റെ
India News

ചെന്നൈയിൽ വായ്പ നൽകാമെന്ന് പറഞ്ഞ് 1.40 കോടി രൂപ തട്ടിപ്പ് നടത്തിയ സ്ത്രീ ഉൾപ്പെട്ട സംഘം പിടിയിലായി.

ചെന്നൈയിൽ വായ്പ നൽകാമെന്ന് പറഞ്ഞ് 1.40 കോടി രൂപ തട്ടിപ്പ് നടത്തിയ സ്ത്രീ ഉൾപ്പെട്ട സംഘം പിടിയിലായി. ഹിമാചൽ പ്രദേശ് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ ഹരീന്ദർപാൽ സിങിന്റെ പരാതിയിലാണ് നടപടി. തമിഴ് നാട് ശിവഗംഗ സ്വദേശി രാജശേഖരൻ, ചെന്നൈ സ്വദേശികളായ രജിത മൃണാൽസെൻ, രാമു, ദശരഥൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെന്നൈയിലെ വൽസരവാക്കത്തെ ഫ്‌ളാറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റു
Kerala News

കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടഞ്ഞു

കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടഞ്ഞു. കാട് കയറാതെ പടയപ്പ കുണ്ടള എസ്റ്റേറ്റിൽ തുടരുകയാണ്. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. നാട്ടുകാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രകോപനമുണ്ടാക്കിയത്. ബഹളം വച്ചതോടെ ഇവർക്ക് നേരെ കാട്ടാന തിരിഞ്ഞു. മൂന്നാർ
Kerala News

നിയമന തട്ടിപ്പ് കേസ്; ഹരിദാസനെ കള്ളമൊഴി നല്‍കാന്‍ ബാസിത് പരിശീലിപ്പിച്ചു

ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പില്‍ പിടിയിലായ കെപി ബാസിത് ഹരിദാസനെ കള്ളമൊഴി നല്‍കാന്‍ പരിശീലിപ്പിച്ചെന്ന് അന്വേഷണം സംഘം. തിരുവനന്തപുരത്തെത്തി പണം നല്‍കിയെന്ന കള്ളമൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ബാസിത് പറഞ്ഞെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഹരിദാസനെ പറഞ്ഞു പഠിപ്പിച്ചത് ബാസിതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേമസമയം ബാസിത് ന്റെ
Kerala News Top News

തിരുവനന്തപുരത്ത് കനത്ത മഴ; റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ റോഡുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
Kerala News

ഹരിദാസനും ബാസിത്തും തിരുവനന്തപുരത്തെത്തിയപ്പോൾ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍

തിരുവനന്തപുരം: ഹരിദാസന്റെ മൊഴി പ്രകാരം പണം നല്‍കാനായി തിരുവനന്തപുരത്ത് എത്തി എന്ന് പറഞ്ഞ ദിവസം, ഹരിദാസനും ബാസിത്തും താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍. ഏപ്രില്‍ 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇരുവരും കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍ കുമാറിന്റെ മുറിയിലാണ് താമസിച്ചത്. മുന്‍ എഐഎസ്എഫ് നേതാവ് കൂടിയായ ബാസിത്തിന് ഒരു സുഹൃത്ത് മുഖേനയാണ് താമസിക്കാന്‍ എംഎല്‍എ
Kerala News

വോട്ടുചെയ്യാനെത്തി, വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികളും നീട്ടി; യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ട് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികള്‍ നീട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. എട്ട് ഗ്രാം കഞ്ചാവുമായി കൊടുമണ്‍ സ്വദേശികളായ കണ്ണന്‍, വിമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പിനിടെ
Kerala News

സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു; പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴിക്കോട്: വളയം പൂവ്വംവയൽ എൽപി സ്കൂളിൽ പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപെട്ട വിദ്യാർത്ഥികളെയും പാചക തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വളയം പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പിന്നീട് വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച