Home Articles posted by Editor (Page 973)
Kerala News

തിരുവനന്തപുരത്ത് കടലോര-കായലോര-മലയോര യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ്
Kerala News

തിരുവനന്തപുരം ന​ഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെളളക്കെട്ട്, 11 ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാന ന​ഗരിയിൽ വിവിധയിടങ്ങളിൽ വെളളം കയറി. പട്ടം കോസ്‌മോ ഹോസ്പിറ്റലിന് എതിർവശത്തും കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Kerala News

പെരുങ്കടവിള സഹകരണ സംഘം തട്ടിപ്പ്‌‌; പ്രസിഡന്റിന് സ്വന്തമായി സ്വകാര്യ ധനകാര്യ സ്ഥാപനം

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റിന് സ്വകാര്യ ധനകാര്യ സ്ഥാപനവും. ഇതിന്റെ തെളിവ് ലഭിച്ചു. മഞ്ചവിളാകത്ത് പെരുങ്കടവിള ഗ്രാമീൺ നിധി ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം. പ്രസിഡന്റ് ജി അജയകുമാർ, സെക്രട്ടറി കെ എസ് സ്മിത എന്നിവരാണ് സമാന്തര ധനകാര്യ സ്ഥാപനത്തിൻറെ നടത്തിപ്പുകാർ. കേരള സഹകരണ സംഘം ചട്ടം 44 പ്രകാരം സംഘം ഭരണസമിതി
Kerala News

തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. 

തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി. പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസ്റ്റ് റൂമിനോട് ചേർന്നുള്ള മെസ് ഹാളിലാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Kerala News Top News

മഴ മുന്നറിയിപ്പ് പുതുക്കി; പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ
Kerala News

അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം; ഊര് നിവാസികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അട്ടപ്പാടി പട്ടിമാളം ഊരില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയിലാണ് 6 കാട്ടാനകൾ അടങ്ങുന്ന കൂട്ടം ഊരിനുളളില്‍ എത്തിയത്.വീടുകള്‍ക്ക് അകത്തേക്ക് വരെ കാട്ടാനക്കൂട്ടം കയറാന്‍ ശ്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഊര് നിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്‌. അതേസമയം, കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പയും ആളുകളെ തടഞ്ഞ് ഭീതി പടർത്തി. കാട്
Kerala News Top News

തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി: മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് കളക്ടർ നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു
Kerala News

വയനാട് മീനങ്ങാടിയിലെ കരണി സ്വദശി അഷ്കര്‍ അലിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ വഴിത്തിരിവ്.

വയനാട് മീനങ്ങാടിയിലെ കരണി സ്വദശി അഷ്കര്‍ അലിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ വഴിത്തിരിവ്.ആക്രമണത്തിന് പിന്നില്‍ കാസര്‍ഗോഡ് – മംഗലാപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകടത്ത് സംഘമെന്ന് സൂചന. രണ്ടരമാസം മുമ്പ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ദുബായിൽ നിന്ന് കടത്തിയ 22 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ച്ച
Kerala News

വാട്‌സ്ആപ്പില്‍ എഐ സ്റ്റിക്കര്‍ സൃഷ്ടിക്കാം; പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് കമ്പനി

വാട്‌സ്ആപ്പില്‍ നിരവധി അപ്‌ഡേറ്റുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു അപ്‌ഡേറ്റാണ് ഉപഭോക്താക്കളില്‍ കൗതുകം ഉണര്‍ത്തുന്നത്. വാട്‌സ്ആപ്പില്‍ എഐ അധിഷ്ഠിത സേവനങ്ങൾ അവതരിപ്പിക്കുകയാണ് മെറ്റ. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അപ്‌ഡേറ്റാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലാമ 2 സാങ്കേതികതയും എമു എന്ന
Kerala News

‘ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും’; പരാതിയുമായി ആർടിഒയുടെ അടുത്തെത്തി കുട്ടികൾ

വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിടുന്നത് പണ്ട് കാലം മുതലേ ബസ് ജീവനക്കാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയാണ്. നിലവിൽ ഇതിൽ ചെറിയ മാറ്റമെല്ലാം വന്നുവെങ്കിലും ഇപ്പോഴും വിദ്യാർത്ഥികളെ അവജ്ഞയോടെ നോക്കിക്കാണുന്ന ബസ് ജീവനക്കാരുണ്ട്. സമാന പരാതിയുമായി ഇരിട്ടി ആർടി ഓഫിസിൽ എത്തിയ കുട്ടികളെ കുറിച്ച് എംവിഡി ഓഫിസർ കിഷോർ കൈരളിയിട്ട ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.