സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ദീപശിഖാപ്രയാണവുമാണ് ഇന്ന് നടക്കുക. മത്സരങ്ങള്‍ നാളെ രാവിലെയാകും തുടങ്ങുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ
കോട്ടയം എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍
വടക്കാഞ്ചേരി കുമ്പളങ്ങാട് ഗൃഹനാഥന്‍ വീട്ടില്‍ ഷോക്കേറ്റ് മരിച്ചു. കുമ്പളങ്ങാട് കിഴക്കേതില്‍ രാജന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. 64 വയസായിരുന്നു. ഓടിട്ട വീട്ടില്‍ അടുക്കള ഭാഗത്ത് ബള്‍ബ് ഹോള്‍ഡര്‍ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് വയനാട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍. വൈത്തിരിയില്‍ വച്ച് എലത്തൂര്‍ സി.ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വിദേശത്തെ സാമ്പത്തിക തര്‍ക്കമാണ് പയ്യോളി സ്വദേശി ഷൗക്കത്തിനെ തട്ടികൊണ്ടു പോകാന്‍ കാരണം. തലക്കുളത്തൂരിലെ ബന്ധുവീടിന് സമീപത്തുവച്ചാണ് ഷൗക്കത്തിനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി 10 മണിയ്ക്ക്
തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബര്‍ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന
ഡൽഹിയിൽ ഇ.ഡി ഉദ്യോഗസ്ഥർ ആയി ചമഞ്ഞ് വൻ കവർച്ച. ബാബ ഹരിദാസ് നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 3.2 കോടി രൂപ കൊള്ളയടിച്ചത്. അനധികൃത പണം കൈവശം വച്ചെന്ന് ആരോപിച്ചാണ് കവർച്ച നടത്തിയത്.സുന്ദർ എന്നയാൾക്ക് വസ്തുവിറ്റവകയിൽ ലഭിച്ച തുകയാണ് മോഷണസംഘം കൊള്ളയടിച്ചത്. പരാതിയെ തുടർന്ന് കവർച്ചാ സംഘത്തിലെ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പിടികൂടിയ പ്രതിയിൽ നിന്നും 70 ലക്ഷം രൂപ പോലീസ്
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമർശനം. തുറമുഖം വ്യാവസായികയായി കമ്മീഷൻ ചെയ്യാൻ ഇനിയും ഏറെ സമയമെടുക്കും. വികസനം വരുമ്പോൾ ജനങ്ങൾ ചേരിയിലേക്കും
ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ്
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ