65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം ദിനം 21 മത്സരങ്ങളാണ്
സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം. സക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍
എം. ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിൽ ചികിത്സാർത്ഥം താത്കാലിക ജാമ്യത്തിലാണ് എം.ശിവശങ്കർ. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ
അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക്
റഫ: ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീൻ. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം.
തൃശ്ശൂർ: കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറവും പാലക്കാടും മുന്നിൽ. മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ല ഒന്നാമതെത്തി. പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 13 പോയിൻ്റുകളുമായി സ്കൂൾ തലത്തിൽ ഒന്നാമതാണ്. തൊട്ടുപിന്നിൽ കോതമംഗലം മാർ ബേസിലും
തിരുവനന്തപുരം: ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായെന്നും ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണമെന്നും ദുരിതം ബാധിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി സർവ്വകലാശാലയെ സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും
സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ സ്പോൺസർഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം-2023 പരിപാടി സംഘടിപ്പിക്കുന്നത്. തലസ്ഥാന ജില്ലയിൽ കേരള പിറവിദിനമായ നവംബർ
സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ്
കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി. എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകും. കഴിഞ്ഞ