യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും
സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും
തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേത്തുടർന്ന് വീട്ടിൽ
അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവെപ്പുണ്ടായത്. ഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നുവെന്ന്
ലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസമുണ്ടായി.
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. പദ്ധതി നടപ്പാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്ക് നല്‍കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ നായകനും വിപ്ലവവീര്യവുമായ വി എസ് അച്യുതാനന്ദന് മറ്റന്നാൾ നൂറുവയസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗശയ്യയിലുള്ള വി എസ് കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കും. വീട്ടുകാർ ചേർന്ന് പതിവ് ഊണിനപ്പുറം നൂറാം പിറന്നാൾ ദിനത്തിലും മാറ്റമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു. ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ
റിയാദ്: സൗദി അറേബ്യയില്‍ തൃശ്ശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് അപകടത്തില്‍ മരിച്ചത്. വാഹനത്തില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ദമ്മാമിൽ വെച്ചായിരുന്നു അപകടമുണ്ടായത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്ത് വര്‍ഷത്തിലധികമായി
തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും തന്നെയില്ല. നാളെ രാവിലെ പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.