Home Articles posted by Editor (Page 959)
India News

മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ. റെഡ് ബോർഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയർ ഫീൽഡ്‌സിന് സമീപമാണ് ഇടിച്ചിറക്കിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ച് ഡിജിസിഎ. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന
Kerala News

‘മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് നയം’; കെ.മുരളീധരൻ

കേരളത്തിൽ കോൺഗ്രസിനെ പരമാവധി തോൽപ്പിക്കുക എന്നുള്ളതാണ് സിപിഐഎം നയമെന്ന് കെ മുരളീധരൻ. അതുതന്നെയാണ് ബിജെപിയുടെയും നയം. ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ് ജെഡിഎസിനെ നിലനിർത്താനുള്ള തീരുമാനം.ബിജെപിയുമായി ധാരണയുള്ള ജെഡിഎസ് ആണ് ഇന്ന് കേരളത്തിൽ എൽഡിഎഫിന്റെ ഘടകകക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം പറയുന്നത് ജെഡിഎസ് മുന്നണിയിൽ തുടരും എന്നാണ്. കേരളത്തിൽ സിപിഐഎമ്മിന്റെ കൂടെ, കർണാടകത്തിൽ
Entertainment Kerala News

ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച വ്ളോ​ഗർക്കെതിരെ കേസ്

കാസര്‍കോട്: സിനിമാതാരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുടെ പേരിലാണ് ചന്ദേര പൊലീസ് കേസെടുത്തത്. യൂട്യൂബ് ചാനലിന്‌റെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ച് അതിജീവിത
India News International News Sports

ഇന്ത്യയും ന്യുസീലൻഡും; ലോകകപ്പിൽ ഇന്ന് ആവേശപ്പോര്

ധർമ്മശാല: ഏകദിന ലോകകപ്പിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയും ന്യുസീലൻഡ‍ും ഇന്ന് ഏറ്റുമുട്ടും. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. കെയ്ൻ വില്യംസൺ ഇല്ലാതെയും മികച്ച പ്രകടനം നടത്തുന്ന കിവിസിന് ഒന്നും ഭയപ്പെടാനില്ല. ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി.
Entertainment Kerala News

12 ഓളം കേസുകളില്‍ പ്രതിയായ ഇന്‍സ്റ്റഗ്രാം താരം വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് എന്ന പേരിൽ അറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. വിനീത് കേസിലെ
Entertainment Kerala News

‘IFFK യിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണം’; വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി

വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണവുമായി കൂടുതൽ സംവിധായകൻ രംഗത്ത്. ‘താൻ സമർപ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പൺ ചെയ്തിട്ടില്ലെന്ന് സംവിധായകൻ അനിൽ തോമസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അനിൽ തോമസ് തെളിവുകൾ പുറത്തുവിട്ടു. അക്കാദമി വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമമെന്നും സംവിധായകൻ അനിൽ
Kerala News Top News

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ ജാഗ്രത

ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ
International News Sports

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ
Kerala News

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ പൊലീസ്

എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്‍റെ ആദ്യ ശ്രമം.ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം. അതിഥി
Kerala News

കൊച്ചിയിൽ 5 കോടി രൂപ മൂല്യം വരുന്ന ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെ എൻ, രാഹുൽ എൻ എന്നിരാണ് ഡി ആർ ഐയുടെ പിടിയിലായത്. ഇവരിൽ 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. അഞ്ചു കോടി രൂപ മൂല്യം വരും ഇതിന്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലോകത്തെ സമുദ്രങ്ങളിൽ ഏറ്റവും സാധാരണമായ തിമിംഗലമാണ് ആഴക്കടലിൽ