കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ
ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വിവരം അറിയിച്ചത്. ‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ
സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്‌ടീയപ്രേരിതമെന്ന് മുൻ മന്ത്രി വി എസ് ശിവകുമാർ. കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം നടക്കുന്നു. 16 വർഷം മുമ്പ് താൻ ഉദ്ഘാടനം ചെയ്‌ത സൊസൈറ്റിയാണ്. അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് വി എസ് ശിവകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആരൊക്കെയാണ് നിക്ഷേപകർ എന്നറിയില്ല. പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്നത് വിചിത്രം. പൊലീസ് മതിയായ പരിശോധനകൾ
സംഘര്‍ഷഭൂമിയായ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ് ഗാസയ്ക്ക് ആവശഅയമായ സഹായമെത്തിക്കുക. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ 40 ടണ്‍ അവശ്യവസ്തുക്കളാണ് സഹായമായി എത്തിക്കുന്നത്. 6.5 ടണ്‍ മരുന്നും അനുബന്ധ വസ്തുക്കളും എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ
ഇടുക്കി നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. സിസിടിവി തകർത്തശേഷമാണ് ശ്രീകോവിൽ കുത്തി തുറന്ന് മോഷണം നടത്തിയത്.തുടർന്ന് സിസിടിവി ക്യാമറകളും മോണിറ്റർ, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കള്ളൻ കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക
സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ . വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി തിരുവനന്തപുരം കേശവദാസപുരത്താണ് സംഭവം. KSRTC ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചു. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു. ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം
യുഎസ് സിനഗോഗിലെ ജൂത നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്‍ടൗണ്‍ സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തീവ്രമായിരിക്കുന്ന ഘട്ടത്തിലുളള ജൂത നേതാവിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കുത്തേറ്റ നിലയിലാണ് സാമന്തയുടെ മൃതദേഹം
തളിപ്പറമ്പ് കപ്പാലത്ത് സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്.കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു.ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്.