ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല മുൻ വി സി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സിസാ തോമസ് വി സിയുടെ ചുമതല ഏറ്റെടുത്തത്. അതിൻ്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ് ഭവന്
തൃശ്ശൂർ: യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. തൃശ്ശൂർ പാഞ്ഞാൾ കുറുപ്പം തൊടി കോളനിയിൽ ആണ് സംഭവം 32 വയസുള്ള സുമേഷിനെയാണ് 52 കാരനായ രവി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു. പരിക്കേറ്റ സുമേഷിനെ തൃശുർ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്.
കൊച്ചി: യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് നിരക്ക് വർധന.
മൂവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശിക മൂലം പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. പിന്നാലെ ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ച് വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണിയും ആയുധങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാർ വാഹനം പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത്
നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും
വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിൻ കപ്പിൽ നിന്ന് ഇറക്കി. ഏഴുമണിക്കൂർ എടുത്താണ് ക്രെയിൻ ബർത്തിൽ എത്തിച്ചത്.ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ ക്രെയിൻ ഇറക്കുന്നതുമായുള്ള തടസങ്ങൾ ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു. കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക
സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. കേന്ദ്രസർക്കാരിന്റെ