Home Articles posted by Editor (Page 953)
Kerala News Top News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത
International News Top News

‘നയിക്കാന്‍ യോഗ്യനല്ല’; യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ
Kerala News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാവും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാവുക. വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പിന്നാലെ വിടുതൽ ഹർജിക്ക് മറുപടിയായി
Kerala News

‘കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം’; വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മികച്ച രീതിയിലുളള ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പറഞ്ഞു. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട്
Entertainment Kerala News

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു; വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ഫ്ലാറ്റിൽ ബഹളം വെച്ചപ്പോൾ വിനായകൻ പൊലീസിനെ
Entertainment Kerala News

ചികിത്സാ സഹായം തേടി ബാലചന്ദ്രകുമാര്‍; വേണ്ടത് 20 ലക്ഷം

തിരുവനന്തപുരം: ചികിത്സാ സഹായം തേടി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബം. ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരും സഹായിക്കണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു. ബാലചന്ദ്രകുമാര്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 20 ലക്ഷം രൂപയാണ് ബാലചന്ദ്രകുമാറിന്റെ ചികിത്സക്കായി വേണ്ടി വരിക. ഇന്‍ഷുറന്‍സ് സഹായം ഒന്നും ഇല്ലാതെ
Kerala News

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങി യുവാവ്; നാടൊട്ടാകെ തെരഞ്ഞ് വീട്ടുകാർ, ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത് രാവിലെ

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ 25 വയസ്സുള്ള ജോൺ ഡ്രിനിനെയാണ് തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി മുതൽ ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബോധം നഷ്ടമായി യുവാവ് കിണറ്റിൽ അകപ്പെട്ട് കിടക്കുകയായിരുന്നു. രാവിലെ ബോധം തിരിച്ചു കിട്ടിയ യുവാവിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ്
Kerala News Technology

‘മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; മന്ത്രി പി രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിവര്‍ഷം അഞ്ചര ലക്ഷം
Kerala News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ. വി തോമസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രൊഫസര്‍ കെ വി തോമസ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയാണ് പ്രതികരണം. വികസനം വോട്ട് ആയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എറണാകുളം കാക്കാന്‍ ഹൈബി ഈഡന് അപ്പുറം ഒരുപേരില്ല യുഡിഎഫില്‍. കോട്ടപൊളിക്കാന്‍ കെ ജെ മാക്‌സി, എം അനില്‍കുമാര്‍, യേശുദാസ് പറപ്പള്ളി
Kerala News

ഇടുക്കിയിൽ 10 വയസുകാരനെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ്