തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബസ് ഉടമ സംയുക്ത സമിതി. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം. ദൂര പരിധി
മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ സെപ്തംബർ 30 മുതൽ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോഗ്യവകുപ്പിന് കീഴിൽ നടത്തിവരുന്നുണ്ട്.
മദ്യപിച്ച് ലക്ക് കെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്. മദ്യപിച്ച് ലക്ക് കെട്ട യുവാവ് കുളത്തിൽ
ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചു, 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടക്കുന്നത്. സുല്‍ത്താന്‍ കരോസിയ എന്നയാളാണ് 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളുമായി ഇറങ്ങിയത്. മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ്
കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന്
വിനായകനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും
ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി . വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു . ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. പൂമംഗലം ഐശ്വര്യയ്ക്ക് കേൾവി നഷ്ടമായിത്തിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു .
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നിലവില്‍ ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി വി രാജ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കെ എസ്
തൃശൂര്‍ കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കുട്ടി വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ