എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കും. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. ബാർ ഉൾപ്പെടെയുള്ള അധിക സ്ഥലങ്ങളിൽ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ
ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ്
കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്ന് വിളിക്കുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാൻ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറിനെ പിന്തുണച്ച് സർക്കാർ. ആരാധനാലയങ്ങൾ സമാധാന കേന്ദ്രങ്ങൾ ആവണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ആരാധനാലയങ്ങളിലേക്കുള്ള ആരുടേയും പ്രവേശനം തടയുന്നതല്ല സർക്കുലറെന്നും, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പരിസരങ്ങളിൽ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. 2021ൽ പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇതുവരെ പരീക്ഷകൾ പൂർത്തിയായിട്ടില്ല. നെറ്റ്, സെറ്റ് യോഗ്യതകൾ നേടിയ പലർക്കും സർട്ടിഫിക്കറ്റുകൾ കിട്ടാതാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. 2022ൽ പ്രവേശനം നേടിയ ബാച്ചിന്റെ ഇതുവരെയുള്ള എല്ലാ പരീക്ഷകളും
തൃശൂര്‍ ഒല്ലൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാക്കളുടെ മര്‍ദനം. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ഹെൽമറ്റ്
നടൻ വിനായകൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്.ഒരാൾ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്. കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ