തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥികള്‍ തുറന്ന് പറയാന്‍ മടിച്ച വേറെയും റാഗിങ് സംഭവങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റ നീരജ്. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാകുന്നത് പതിവാണെന്ന് നീരജ് പറഞ്ഞു.
നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍
കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് 190 കോടി രൂപയും നെല്ല് സംഭരണത്തിന് 60 കോടി
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 29 – 30 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 29-10-2023 : കോട്ടയം, ഇടുക്കി,
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ ധർണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മുതൽ 1 മണിവരെയാണ് ധർണ്ണ. എകെജി ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന
സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി. കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം
ആലപ്പുഴ കരുവാറ്റ വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയിൽ നടന്നത്. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്തെ ക്വട്ടേഷൻ ടീമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആറ്റിങ്ങലിലെ തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി പിടികൂടിയത്. ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയിൽ മോഷണ ശ്രമം നടത്തിയത്. തിയറ്ററിൽ നിന്ന് തന്നെ മോഷ്ടാവിനെ പിടികൂടി. പ്രതി വിപിൻ
നവകേരള സദസ്സ് നടത്തിപ്പിന് പണപ്പിരിവ് വേണ്ട, സ്പോൺസർമാരെ ജില്ലാഭരണകൂടം കണ്ടെത്തണം; പുതിയ മാർഗനിർദേശം
തിരുവനന്തപുരം: നവകേരള സദസ്സ് നടത്തിപ്പിന് കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ലന്ന് സർക്കാർ. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണമെന്നും പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ ടവർ എസി വേണം. യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം. അകമ്പടിക്ക്