പത്തനംതിട്ട: ലൈഫ് പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം പ്രതിസന്ധിയിൽ. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. മൂന്നുവർഷം കഴിഞ്ഞിട്ടും ഒരു ഫ്ലാറ്റ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2020 സെപ്റ്റംബർ 24ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ മാധ്യമപ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മൊഴിയില്‍ ആവര്‍ത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പൊലീസ് മഹസര്‍
കോഴിക്കോട്: നന്മണ്ടയിൽ ബാങ്ക് ജീവനക്കാരന് നേരെ ആക്രമണം. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ചീഫ് അക്കൗണ്ടന്റ് വി കെ ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കാറിലും ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കിയ ശേഷം ഹാഷിം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഹാഷിം ബാലുശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ
ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപകടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. വൈശ്യനഗരം ജില്ലയിലാണ് അപകടം നടന്നത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. അപകടത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം
അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. യഹോവ സാക്ഷികൾ 1905-ൽ കേരളത്തിൽ പ്രചാരണത്തിനെത്തിയെങ്കിലും 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ ‘യഹോവാ സാക്ഷികൾ’
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോഗം നടക്കുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കളമശേരിയിൽ ചികിത്സയിൽ കഴിയുന്നവരെ അടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും
കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്. പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും