Home Articles posted by Editor (Page 942)
Kerala News

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീർ ആണ് അറസ്റ്റിലായത്. കൈവശാവകാശരേഖ നല്‍കുന്നതിനായി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരൻ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൈക്കൂലി പണം
Kerala News

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ
Kerala News

കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്

കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്. ചാവച്ചി മേഖലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ് പൊലീസ് തണ്ടർബോൾട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മേഖലയിൽ മാവോയിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു വനംവകുപ്പ് വാച്ചർമാരുടെ സംഘം. അമ്പലപ്പാറയിലേക്ക്
Kerala News

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു. കേന്ദ്രമന്ത്രി തൻ്റേതായ രീതിയിൽ
Kerala News

സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോട്ടയം: അയമനം കരീമഠത്തിൽ സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയെയാണ് കാണാതായത്. പെൺകുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. വീട്ടിൽ നിന്നും അമ്മയോടൊപ്പം വള്ളത്തിൽ ബോട്ട് ജെട്ടിയിലേക്ക് പോവുകയായിരുന്നു അനശ്വര. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം നടന്നത്. ഇളയ
Entertainment Kerala News

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ആനന്ദരാഗം,വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Kerala News Top News

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം
India News

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്.
Kerala News

ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ്
Kerala News

തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഡോക്ടർ രജിത്