Home Articles posted by Editor (Page 94)
Kerala News

കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്.

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നൽകാതിരിക്കുകയും അധികൃതർ അപമര്യാദയായി പെരുമാറുകയും ചെയ്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അഞ്ചു ദിവസം മുൻപാണ്
Kerala News

സന്നിധാനത്ത് ഹോട്ടൽ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവിൽ നിന്ന് നാലര ലിറ്റർ മദ്യം പിടികൂടി

പത്തനംതിട്ട: സന്നിധാനത്ത് വിദേശമദ്യം പിടികൂടി. ഹോട്ടൽ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു(51)വിൽ നിന്നാണ് നാലര ലിറ്റർ മദ്യം പിടികൂടിയത്. ഹോട്ടലിന് സമീപം ഇയാൾ താമസിച്ചിരുന്ന ടെൻ്റിൽ നിന്ന് മദ്യം കണ്ടെടുക്കുകയായിരുന്നു. ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൂ‍ർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടെ നിന്നും ഇതിനോടകം നിരവധി തവണ മദ്യം പിടികൂടിയിട്ടുണ്ട്.
India News

പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ

ചണ്ഡീഗഡ്: പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ. പഞ്ചാബിലാണ് സംഭവം. രാം സരൂപ് എന്ന യുവാവാണ് പതിനൊന്ന് പുരുഷന്മാരെ കൊന്ന് തള്ളിയത്. തന്റെ ലൈംഗികതയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പരയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തന്നെ
Kerala News

വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു

കോഴിക്കോട്: വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിജയന്റെയും മരണം. ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍
India News

തണുത്ത് വിറച്ച് ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളും.

ന്യൂഡൽഹി: തണുത്ത് വിറച്ച് ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളും. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന് പുറമേ ഡൽഹിയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ
Kerala News

കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഐഎം നേതാക്കളുമടക്കം 24 പ്രതികളാണ് കേസിലുള്ളത്. സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ
Kerala News

നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള്‍ അശ്വതി വി നായര്‍.

എം.ടി വാസുദേവന്‍ നായരുടെ ചികിത്സാ സമയത്ത് കൂടെ നിന്നവര്‍ക്കും മരണത്തില്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള്‍ അശ്വതി വി നായര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യ മന്ത്രി പിണറായി വിജയന്‍ , ഗവര്‍ണ്ണര്‍മാരായ പി.എസ് ശ്രീധരന്‍ പിള്ള , സി . വി . ആനന്ദ ബോസ് ,കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ , വിവിധ
India News Top News

ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ

മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ
Kerala News

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ
Kerala News

ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.

അമ്പലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.  വണ്ട‍ാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിലാണ് വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി കഴിഞ്ഞ 23 ന് രാത്രിയാണ് യുവാവ് ആക്രമണം നടത്തിയത്. ഹോട്ടലിൽ