Home Articles posted by Editor (Page 930)
Kerala News

പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പിന് നേരെ ആക്രമണം

പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പിന് നേരെ ആക്രമണം. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ജീപ്പിന്റെ ചില്ല് തകർത്തു. വാണിയംകുളം സ്വദേശി ശ്രീജിത്താണ് ജീപ്പിന്റെ ചില്ല് തകർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ വാഹനത്തിന്റ ചില്ലാണ് തകർത്തത്.
Kerala News

തിരുവനന്തപുരത്ത് ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. 35-കാരിയാണ് പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു
Kerala News

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ വ്യക്തമാക്കി. കോടതി വിധി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു
Kerala News

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ
Kerala News

സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായി ലേഖനം തള്ളി തൃശൂർ അതിരൂപത

സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായി തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനം തള്ളി അതിരൂപത. ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങൾ അറിയിച്ചു. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നത്.  മണിപ്പൂർ വിഷയത്തിൽ കത്തോലിക്കാ കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം
Entertainment India News

പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷമുണ്ടാകുന്ന നഷ്ടം 20,000 കോടി: റിഷബ് ഷെട്ടി

അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യിലൂടെ റിഷബിന് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യതയും വലുതാണ്. ഒരു സിനിമ പ്രവർത്തകൻ എന്നതിലുപരി വിനോദ വ്യവസായത്തിന്റെ ഭാഗമായി തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും റിഷബ് മറ്റ് നടന്മാരേക്കാൾ മുന്നിലാണ്. സിനിമയിൽ നടക്കുന്ന പൈറസിക്കെതിരെ
Kerala News

സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്ന് അവസാനിക്കും;മൂന്ന് ജില്ലകളിൽ കൂടി പലസ്തീൻ ഐക്യദാർഢ്യ റാലി,തീരുമാനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലും കോഴിക്കോട് മാതൃകയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാൻ ആണ് സംസ്ഥാന കമ്മിറ്റി തീരുമാനം. നവംബർ 11 ന് ശേഷം നവകേരള സദസ്സിന് മുൻപ് ഐക്യദാർഢ്യ പരിപാടികൾ പൂർത്തിയാക്കാനാണു ആലോചന.നവ കേരള സദസ്സിൻ്റെ സംഘടനത്തെ ബാധിക്കുന്നതിനാൽ ആണ് മറ്റ് വടക്കൻ ജില്ലകളിൽ പരിപാടി
Kerala News

മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങളില്ല

തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം തുടരുന്നു. വിലകുറച്ച് വിൽക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെൽഫുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. പൊതുവിപണിയിൽ വൻവിലയുള്ള സാധനങ്ങൾ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാർ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ
Kerala News

നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ. ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കും. ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ
Entertainment India News

രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശീയ മാധ്യമമായ എ എൻ ഐ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന്