Home Articles posted by Editor (Page 926)
Kerala News

പാലക്കാട് കൂട്ടുപാതയിൽ സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു

സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ
Entertainment India News Kerala News

‘മോഹന്‍ലാലിനെ കാണണം’, ബെംഗളൂരുവിൽ റോഡിൽ കിടന്ന് ആരാധകൻ; വീഡിയോ വൈറൽ

ഇന്നലെ ബെംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബെംഗളൂരുവില്‍ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു
India News

രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണം; ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു

രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു. രാജസ്താനുമായി ബന്ധപ്പെട്ട ഹർജിയാണ് പരിഗണിക്കുന്നത്. ഡൽഹിയിൽ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിർദ്ദേശം മാത്രമാണ് ആവശ്യമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.  അതേസമയം, സംസ്ഥാനത്ത് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി
Kerala News

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസ് ആണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട് അനീഷിനെതിരെ പുതുതായി എടുത്ത കേസുകളിലാണ് അറസ്റ്റ്.
Kerala News

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala News

നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ

നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും നൽകാതെ സർക്കാർ. ഇതോടെ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു കോടി രൂപയാണ് ക്ലബുകൾക്ക് സർക്കാർ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകള്‍. കൊടുക്കാന്‍ പണമില്ലെന്നാണ് ബോട്ട് റേസ് സൊസൈറ്റി പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള
International News Sports

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയക്ക് നിർണായക മത്സരം; എതിരാളികൾ അഫ്ഗാനിസ്താൻ

ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ. ഏറ്റവുമധികം ലോകകപ്പുകൾ നേടിയ
Kerala News

കെഎസ്ആർടിസി പെൻഷൻ; 70 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷനുവേണ്ടി 70 കോടി രൂപ അനുവദിച്ച് സർക്കാർ. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണത്തിനാണ് തുകയാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ, നവംബർ മാസത്തെ പെൻഷന് തുക അനുവദിച്ചിട്ടില്ല. പെൻഷൻ മുടങ്ങിയതിൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. കേരളീയത്തിന്റെ
Kerala News

ദീപാവലി, ക്രിസ്തുമസ്, ന്യൂഇയർ ആഘോഷം; പടക്കം പൊട്ടിക്കാൻ സമയം നിശ്ചയിച്ച് സർക്കാർ

തിരുവനന്തപുരം: ദീപാവലി, ക്രിസ്തുമസ്, ന്യൂഇയർ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
Entertainment India News Kerala News

ഇന്ത്യൻ സിനിമയിൽ 50 വർഷം; അഭിനയ വിസ്മയത്തിന് 69-ാം ജന്മദിനം

ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ. 1960 ൽ ‘കളത്തൂർ കണ്ണമ്മ’യിലൂടെ ബാലതാരമായാണ് കമൽഹാസൻ അരങ്ങേറ്റം കുറിയ്ക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ ഈ നായകൻ വരവറിയിച്ചത് ദേശീയ പുരസ്കാരം വാങ്ങിക്കൊണ്ടായിരുന്നു. ‘കണ്ണും കരളു’മാണ് കമൽഹാസന്റെ ആദ്യ മലയാള ചിത്രം. പിന്നീട് ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ നായകനായി.