തൃശൂര്‍ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. മന്ത്രി ഇടപെട്ട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെഎസ്യു ആരോപണം. സംസ്ഥാന വ്യാപകമായി
തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്തുവന്നിരിക്കുന്നത്. ‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ
കേരളീയത്തിന് ചെലവഴിച്ച പണം ധൂർത്തല്ലെന്നും മൂലധന നിക്ഷേപമാണെന്നും എം വി ഗോവിന്ദൻ.കേരളീയം ജനങ്ങളുടെ ഉത്സവമായി മാറി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽ കേരളീയം ആഘോഷിക്കും. പ്രതിപക്ഷം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കേരളീയത്തിൽ പങ്കെടുത്തു, എല്ലാവരും പങ്കെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കും. സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍
വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ്
കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍,
കേരളീയത്തോടനുബന്ധിച്ച് ഫ്ലവർഷോ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പ്രഖ്യാപിച്ചു.ബ്രൈഡല്‍ ബൊക്കെ, ലൂസ് ബൊക്കെ, ഡ്രൈ അറേഞ്ച്‌മെന്റസ് മത്സരങ്ങളില്‍ റീന. എല്‍ ഒന്നാം സ്ഥാനം നേടി. ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്‌ളോറട്ടിങ് അറേഞ്ച്‌മെന്റ്, മാസ്സ് അറേഞ്ച്‌മെന്റ് എന്നിവയില്‍ ഷാഹുല്‍ ഹമീദും ഡബിള്‍ കണ്ടെയ്‌നര്‍
ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ
തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ. നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിൻ –
സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ല. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ