Home Articles posted by Editor (Page 921)
International News

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: അമേരിക്ക

ഗസ്സയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികൾക്ക് ​ഗസ്സ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം. ​ഗസ്സയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. സൈനിക നടപടികൾ എപ്പോൾ നിർത്തിവയ്ക്കുമെന്ന് ഓരോ ദിവസവും
Kerala News

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുമോ? വിധി ഇന്ന്

കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടെടുപ്പിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രേഖകളുടെ പകർപ്പായിരുന്നു കോളജ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കോടതി
Kerala News

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്ട് നടക്കും. റാലി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും. പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ
Kerala News

തിരുവനന്തപുരം കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട്
Kerala News

കണ്ടല ബാങ്ക് ക്രമക്കേട്; ഭാസുരാം​ഗന്റെ മകനും കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേട് കേസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലുള്ള മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാം​ഗന്റെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിൻറെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ പരിശോധന നടക്കുകയാണ്. അഖിൽ ജിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന. ലോക്കറുകൾ ഇഡി പരിശോധിക്കുകയാണ്. കേസിൽ ഇഡിയുടെ
Kerala News

‘ശിക്ഷ ശിശുദിനത്തിൽ’; ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ വിധി നവംബർ 14 ന്

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷ
Kerala News

ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍

ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി
Kerala News

കേരളീയത്തിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചു; ​ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

കേരള സർക്കാരിന്റെ കേരളീയം പരിപാടിയെക്കുറിച്ച് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത്. കേരളീയം പരിപാടിയിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചുവെന്നും ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാർഡ് ജി.എസ്.ടി അഡി. കമ്മീഷണർക്കാണെന്നും (ഇന്റലിജൻസ്) അദ്ദേഹം ആരോപിച്ചു. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോൺസർഷിപ്പ് പിരിക്കാൻ നിയോഗിച്ചത്
Kerala News

‘വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു’: വനിതാ കമ്മീഷൻ

വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. പ്രശ്ന പരിഹാരത്തിന് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. സമിതികൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കൊല്ലം കാപ്പാക്കട ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിംഗിൽ പരാതികൾ
Kerala News

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയായി ഈ ആന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ.