കൊച്ചി പാലാരിവട്ടത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് വിട്ടുപോയതായി പരാതി. മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. ബസിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ബസ് നിർത്തി. ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു.
കൊച്ചി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികൾ നിന്നും പണം തട്ടിയെടുത്ത കേസിൽ ഇൻവേവിക്സ് സ്റ്റുഡി എംബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന കൊല്ലം കൊടിമുകൾ റോഡ്. ക്രിസ്റ്റിൽ ഗാർനെറ്റ് വില്ലയിൽ ബിജു ജോസഫ് 48 എന്നയാളെ കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്താൻ സഹായിക്കുന്ന കൺസൾട്ടൻസി എന്ന
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നും വിമര്‍ശനമുണ്ട്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ്
കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയിൽ തള്ളിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോൺ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുൽ ഇസ്ലാം(31) മുഷിത ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവർ രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം
കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന് അന്തിമോപചാരം അര്‍പ്പിച്ചു. കര്‍ഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വിഷയത്തെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍
11 വയസുകാരൻ്റെ കൊലപാതകക്കേസ് പരിഗണിക്കുന്നതിനിടെ സുപ്രിം കോടതിയിൽ അതിനാടകീയ രംഗങ്ങൾ. കുട്ടിയുടെ കൊലപാതക്കേസിൽ വാദം കേൾക്കുന്നതിനിടെ 11 വയസുകാരൻ തന്നെ കോടതിയിൽ നേരിട്ട് ഹാജരായി. മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാനായി അച്ഛൻ നൽകിയ കള്ളക്കേസാണ് തൻ്റെ കൊലപാതകമെന്ന് ബാലൻ കോടതിയെ ബോധിപ്പിച്ചു. ഈ വർഷത്തിൻ്റെ തുടക്കത്തിലാണ് യുപി സ്വദേശിയായ 11 വയസുകാരൻ്റെ അച്ഛൻ
ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു .ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.ശനിയാഴ്ച രാവിലെയാണ് സംഭവം.ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ.
നവംബര്‍ 14 ശിശു ദിനമാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്റ്റാമ്പ് തയ്യാറാക്കലില്‍ മികച്ച ചിത്രമായി അയിരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിജു എസ് രാജേഷിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് റിജു ഒന്നാം സ്ഥാനം നേടിയത്. എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍
കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷി ചെയ്യുന്ന കർഷകനുള്ള വില കേരളത്തിൽ നശിച്ചു. കർഷകന് ഒരു വിലപോലും ഇല്ല. കേരളത്തിൽ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്‌ണ പ്രസാദ് വിമർശിച്ചു. മൂന്ന് വർഷം മുമ്പുള്ള നെല്ലിന്റെ 26