ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് 57 രാജ്യങ്ങൾ പ്രമേയം പാസാക്കി. ഗസ്സയിലെ ആശുപത്രികൾ ഉൾപ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ പ്രമേയത്തിലൂടെ വിമർശിച്ചു. സൗദി അറേബ്യയുടെ
ബെംഗളൂരു: ഏകദിന ലോകകപ്പിന്റെ സെമി ലൈനപ്പായി. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയുടെ എതിരാളി ന്യുസീലൻഡ് തന്നെയാണ്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ-ന്യുസീലൻഡ് സെമി ഫൈനൽ വരുന്നത്. കഴിഞ്ഞ തവണത്തെ തോൽവിക്ക് മറുപടി പറയുകയാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. നവംബർ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമി നടക്കുക. മുംബൈയാണ് മത്സരവേദി. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും
ആലപ്പുഴ: തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പ്രസാദിന്റെത് കർഷക ആത്മഹത്യ തന്നെ ആണോ എന്നാണ് പരിശോധിക്കുന്നത്. പ്രസാദിന്റെ ആത്മഹത്യക്കുറിപ്പും ശബ്ദ സംഭാഷണവും അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പി ആർ എസ് വായ്പയെ തുടർന്നുണ്ടായ കടബാധ്യതയാണ് പ്രസാദിന്റെ ആത്മഹത്യക്ക്
ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ട് കൂറ്റൻ ജയം. പാകിസ്താനെ 93 റൺസിനു കീഴടക്കിയ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 244 റൺസ് എടുക്കുന്നതിനിടെ 43.3 ഓവറിൽ ഓൾ ഔട്ടായി. 51 റൺസ് നേടിയ ആഘ സൽമാനാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. തൻ്റെ അവസാന ഏകദിനം കളിക്കാനിറങ്ങിയ
14 കാരനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. അതിഥി തൊഴിലാളിയുടെ പത്താം ക്ലാസുകാരനായ മകനെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചു എന്നായിരുന്നു പരാതി. മുതുകിൽ ചവിട്ടി എന്നും ചൂരൽ കൊണ്ട് കൈയിൽ അടിച്ചു എന്നുമായിരുന്നു പരാതി.
ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും
നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്. ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗമാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 465, 469, ഐടി ആക്ട് 66, 66ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ സ്വദേശി ജീജിത്താണ് മരിച്ചത്. കാൽനടക്കാരനെ ബസ് ഇടിച്ചതിന് പിന്നാലെ ബസ് ഓടിച്ച ജീജിത്ത് ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓടുന്ന വഴിയിൽ ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. കാൽനട യാത്രക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം താമലത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. കട പൂർണ്ണമായും കത്തി നശിച്ചു. മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. താമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. 7.30 മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന്
കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.