ആശ്രമത്തിനുള്ളില്‍ സാമ്പത്തിക തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനുമിരയായ രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് ആഗ്ര പൊലീസ്. 32 വയസുകാരിയായ ശിഖ, 38 വയസുകാരിയായ ഏക്ത എന്നീ സന്ന്യാസിനികളാണ് ആത്മഹത്യ ചെയ്തത്. ഇരുവരും സഹോദരിമാരാണ്. ആഗ്രയിലെ ജാഗ്നര്‍
ഇന്നലെ ഉഡുപ്പി മാൽപേ പോലീസ് സ്റ്റേഷൻ പരിധിയിൽ നെഞ്ചറിൽ പട്ടാപ്പകൽ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവം ആസൂത്രിതമാണെന്ന് സൂചന. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളോ കവർ ചെയ്യപ്പെട്ടിട്ടില്ല.. കൊല്ലപ്പെട്ട ഹസീനയുമായോ ഭർത്താവ് നൂറു മുഹമ്മദ് മായോ ശത്രുതയുള്ള ആരെങ്കിലും ആയിരിക്കണം കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സൗദി
തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ. സത്യസന്ധമായ വിധിയല്ല. കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, തലയില്‍
ഇടുക്കി: ഇടുക്കിയിൽ വൻ തേക്ക് കൊള്ള. മുമ്പ് തേക്ക് മോഷണം നടന്നിട്ടുള്ള നഗരംപാറ ഡെപ്യൂട്ടി റേഞ്ചിലെ ഓഡിറ്റ് വൺ ഭാഗത്തിന് മുകൾവശത്തുള്ള തേക്കു പ്ലാന്റേഷനിലെ പുന്നയാർ ഭാഗത്തു നിന്നുമാണ് നിരവധി തേക്കുമരങ്ങൾ വെട്ടിക്കടത്തിയിരിക്കുന്നത്. തേക്കുമരങ്ങൾ മുറിച്ച് കടത്തിയിട്ടും വനം വകുപ്പ് ഇതുവരെ കേസെടുത്തിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ വനം കൊള്ളയാണ് നേര്യമംഗലം റേഞ്ചിന് കീഴിൽ വരുന്ന
കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകൻ മെഹ്‍വാൻ ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസം. ഹർജി ലോകായുക്ത തള്ളി. ലോകായുക്ത മൂന്നംഗ ബഞ്ച് ഹർജി തള്ളി. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്തയുടെ കണ്ടെത്തൽ. മന്ത്രിസഭയ്ക്ക് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് ലോകായുക്ത
പുതിയ ബഹുനില മന്ദിരം തുറന്ന് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് കുറുമ്പയം ഗവൺമെന്റ് എൽ.പി.എസിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യഭ്യാസം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം പ്രശംസനീയവും
നവകേരളാ സദസ്സിന് ആളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ബസ് ഉടമകളുടെ അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പിനെതിരെ സംഘടനയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡന്റാണ് പരാതിയുമായി രംഗത്തെത്തിയത്. നവകേരള സദസിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനും തിരികെ കൊണ്ടാക്കുന്നതിനും സ്വകാര്യ ബസുകൾ സൗജന്യമായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണം മോട്ടോർ
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി സർക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷൻ. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി ചിലവ് 2.94% നഗരപ്രദേശങ്ങളിൽ 2.01% ചെലവഴിച്ചു. പലയിടത്തും നൽകാൻ ഫണ്ടില്ല. വീട് നിർമാണവും പാതി വഴിയിൽ. പഞ്ചായത്ത് ലിസ്റ്റിൽ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ