നടൻ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററിൽ കുറിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ ഇന്ന് വൈകിട്ട് നടക്കാവിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്
തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചു. പക്ഷേ വിവാദ ബില്ലുകളില്‍ ഇനിയും ഒപ്പിട്ടിട്ടില്ല. അതേസമയം ലോകായുക്ത ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന്
കൊച്ചി: അസഫാക് ആലമിന് വധശിക്ഷ നല്‍കിയെങ്കിലും അത് നടപ്പാക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ ഏറെ ബാക്കിയുണ്ട്. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കണം. സുപ്രീംകോടതി അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ നടപ്പാക്കാനുള്ള ബ്ലാക് വാറണ്ട് പുറപ്പെടുവിക്കും. വിയ്യൂര്‍ സെന്‍ട്രല്‍
ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി. രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി.
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും.2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചിൽ ടോസ് നിർണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാൻ കഴിയുമെന്ന് കിവീസ് നായകൻ കെയ്ൻ വില്യംസൺ വ്യക്തമാക്കി. സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യൻ ടീം. ഏറെ നാളത്തെ പരീക്ഷണൾക്ക് ശേഷം
കണ്ണൂർ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റെന്ന് ഡിഐ ജി പുട്ട വിമലാദിത്യ. പരുക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടു. എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തതയില്ല. രണ്ട് തോക്കുകൾ പിടിച്ചെടുത്തുവെന്നും വനത്തിൽ തെരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍
അച്ചടക്കലംഘനം നടത്തിയ നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ജിജി.വി ചേലപ്പുറം, അനിൽ ജോണ്‍, വിഷ്ണു എസ്. നായർ, ബി. വിജയൻപിള്ള എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. പോക്സോ കേസിൽപ്പെട്ടതിനെ തുടർന്നാണു പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി.വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൊല്ലം – കായംകുളം സർവീസിൽ ഒരു യാത്രക്കാരിക്കു ടിക്കറ്റ് നൽകാതെ സൗജന്യയാത്ര
ഗുരുവായൂരിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. ‘ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം’ പദ്ധതിയിലാണ് ഗുരുവായൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
നവകേരള സദസിന് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ പ്രത്യേക ബസ് ആഡംബര സൗകര്യമുള്ള ബസിനു ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു . പാര്‍ലമെന്റ്
അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ.ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു.