Home Articles posted by Editor (Page 91)
Kerala News

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഡിന്‍ബറോ: യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ
Kerala News

കൊല്ലത്ത് 15കാരനായ കൊച്ചുമകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലത്ത് 15കാരനായ കൊച്ചുമകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോൺസനെതിരെയാണ് കേസ്. മുണ്ടക്കൽ സ്വദേശി സുശീലയാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറിന് ഇൻഷുറൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബർ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും
Kerala News

കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയ മണ്ണെടുപ്പ്; സമരക്കാരെ നേരിട്ട് പൊലീസ്

ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. സമരം നയിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാറിനെ പൊലീസ് വലിച്ചിഴച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ്
International News

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി. അപകടത്തില്‍
Kerala News

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം വിടുമ്പോഴും സർക്കാരിന്റെ അനിഷ്ടം തുടരുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം വിടുമ്പോഴും സർക്കാരിന്റെ അനിഷ്ടം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറേ കാണാൻ എത്തിയില്ല. സൗഹൃദ സന്ദർശനത്തിനു പോലും തയ്യാറാകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർ ഗവർണർക്ക് ആശംസ നേരാൻ എത്തിയിരുന്നു. സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും.
Kerala News

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പാർട്ടി പ്രതിനിധികളുടെ വിമർശനങ്ങൾ തുടരുന്നു

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പാർട്ടി പ്രതിനിധികളുടെ വിമർശനങ്ങൾ തുടരുന്നു. വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്ന് ആവശ്യം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം കാരനെങ്കിൽ ലോക്കപ്പും ബിജെപിക്കാർ ഉണ്ടെങ്കിൽ തലോടലും ഉറപ്പ്. തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിൽ. ഓൺലൈൻ ചാനലുകളെ
Kerala News

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ
India News

മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്

മുംബൈ: മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയിൽ ഭാര്യ മൈനയുടെ മേൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുഞ്ഞ് മാത്രം ജനിക്കുന്നതിൽ എപ്പോഴും ഇയാൾ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ
Kerala News

പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും.

മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ധിച്ചു. ഇതോടെ ലിറ്ററിന് നാല് രൂപയോളമാണ്
Kerala News

തിരുവനന്തപുരത്ത്‌ വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടിയില്‍ ഇടപെട്ട മന്ത്രി ജി ആര്‍ അനിലിനെതിരെ വിമര്‍ശനവുമായി വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍

തിരുവനന്തപുരം: വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടിയില്‍ ഇടപെട്ട മന്ത്രി ജി ആര്‍ അനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍. കോടതി നിര്‍ദേശ പ്രകാരം ഏറ്റെടുത്ത വസ്തുവില്‍ മന്ത്രി അനധികൃതമായി ഇടപെട്ടുവെന്നും വീട് ചവിട്ടിതുറക്കുന്നതിന് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു എന്നുമാണ് ബാങ്ക് ചെയര്‍മാന്റെ ആരോപണം.