തിരുവനന്തപുരം: നവകേരള സദസിൽ മന്ത്രിമാർക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിൻെറ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നിർദ്ദേശം നൽകിയത്. നവകേരള സദസിനിടെ വിവിധ ജില്ലകളിൽ
കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. കേസിൽ പ്രതിയായ അധ്യാപകൻ ആനന്ദ് പി നായർ അറസ്റ്റിൽ. അമ്പലമേട് പൊലീസാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടർന്ന് കോടതി നിർദേശപ്രകാരം സ്റ്റേഷൻ ജാമ്യം നൽകി. കുട്ടിയുടെ മൊഴിയുണ്ടായിട്ടും അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. ട്വന്റിഫോർ പുറത്ത് വിട്ട വാർത്തയെ തുടർന്നാണ് നടപടി. അസം
വ്യാജവാര്‍ത്ത നല്‍കിയതിന് ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയിലാണെന്ന് മറിയക്കുട്ടി. ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും കോടതിയില്‍ പോകുമെന്നും മറിയക്കുട്ടി പ്രതികരിച്ചു.
ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലന് ടിക്കററ്റെടുത്തത്. ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഇന്ത്യൻ ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2
പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് പാളം തെറ്റി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറാണ് പാളംതെറ്റിയത്. റെയില്‍വെ സ്റ്റേഷന്‍
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പുതിയ
യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭർത്താവ് അമൽ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗർഭിണിയായ മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ
നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് കളക്ടറുടെ വിചിത്ര ഉത്തരവ് അടിയന്തിരമായി തിരുത്തണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ. സർക്കാർ ഉദ്യോഗസ്ഥരെ പി ആർ പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുന്നു. ഇത് അംഗീകരിക്കാൻ ആവില്ല.ആഡംബര വാഹനത്തിലെ ഉല്ലാസയാത്രയ്ക്ക് ജനം വരില്ലെന്ന് സർക്കാരിനറിയാം. പിണറായിയുടെ വികൃതമായ മുഖം മിനുക്കാനാണ് നവകേരള സദസ്.
എരവന്നൂർ യുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജി എൻടിയുവിന്റെ നേതാവാണ്. എരവന്നൂർ സ്കൂളിലെ പ്രധാന
ഏകദിന ലോകകപ്പ് 2023 ആദ്യ സെമിയിൽ മികച്ച സ്കോറിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ആശങ്കയായി സ്റ്റാർ ബാറ്റർ ഗിലിന്റെ പരിക്ക്. രോഹിത് പുറത്തായതോടെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് മുന്നേറുമ്പോളാണ് കാലിന് പരിക്ക് പറ്റി റിട്ടയേർഡ് ഹർട്ട് ആയി താരം കളം വീടുന്നത്. 79 റൺസ് നേടിയാണ് താരം പുറത്ത് പോയത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ ശ്രയസ് അയ്യരാണ് ക്രീസിലെത്തിയത്.