Home Articles posted by Editor (Page 908)
Kerala News

‘നവകേരള സദസ്സിന് വേണ്ടി മാത്രം നടത്തുന്ന പ്രവൃത്തി’; അഴീക്കോട് മണ്ഡലത്തിലെ വേദിയിലേക്കുള്ള ടാറിങ് തടഞ്ഞ് യൂത്ത് ലീഗ്

നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ. കണ്ണൂർ അഴീക്കോട്‌ മണ്ഡലത്തിലെ വേദിയിലേക്കുള്ള ടാറിങ് പ്രവൃത്തികളാണ് തടയുന്നത്. നവകേരള സദസ്സിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്യുന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു.
Kerala News

ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതി; മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്.  എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
International News Kerala News

വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ സമര്‍പ്പിച്ച അപ്പീല്‍ തള്ളി യെമന്‍ സുപ്രിംകോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹർജി പരിഗണിയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി
Entertainment Kerala News

നാലാമത്തെ കലാഭവൻമണി മെമ്മോറിയൽ അവാർഡ് മധുവിന് സമർപ്പിച്ചു

തിരുവനന്തപുരം: കലാഭവൻമണിയുടെ ഓർമയ്ക്കായി രൂപംകൊണ്ട സമഗ്രസംഭാവനയ്ക്കുള്ള കലാഭവൻമണി മെമോറിയൽ അവാർഡ് ചലച്ചിത്രതാരം ശ്രീ. മധുവിന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ശ്രീ. ജോൺ സാമൂവലും, രാമു മംഗലപ്പള്ളിയും ചേർന്ന് സമർപ്പിച്ചു.ചടങ്ങിൽ ജേർണലിസ്റ്റ് മീഡിയക്ലബ്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ചെമ്പകശേരി ചന്ദ്രബാബുവും, സാമൂഹ്യ പ്രവർത്തക ഷീബസൂര്യയും, കലാഭവൻമണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ജനറൽ
India News

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി – ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരും ഗുരുതരാവസ്ഥയിലല്ല എന്ന് അധികൃതർ അറിയിക്കുന്നു. ട്രെയിൻ ഉത്തർ പ്രദേശിലെ സാര ഭോപട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ എസ് 1 കോച്ചിൽ നിന്ന് തീയും
Kerala News

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ; പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർ​ഗ് പറഞ്ഞു. പുതിയ അപ്‌ഡേറ്റ്
Kerala News

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്ക് സൂചന

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യതയെന്നാണ് വിവരം. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ്
Kerala News

റിയാദിലെ സാമൂഹ്യ പ്രവർത്തക‍ൻ സത്താർ കായംകുളം അന്തരിച്ചു

റിയാദ് ഒഐസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ സത്താർ കായംകുളം (56) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം മുതൽ റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് അന്ത്യം. റിയാദിലെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു സത്താർ. റിയാദിലെ
Kerala News

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് കളക്ടർ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ
Kerala News

ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. 200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. കല്ലമ്പലം വെയിലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി