തൃശൂർ: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് സ്ഥിരീകരണം. ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. കുട്ടി മരിച്ചത് പന്നിപ്പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിലാണെന്ന് സൂചനയുണ്ട്. അപകടസ്ഥലത്ത് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം
മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന തലക്കെട്ടിൽ ബിജെപിയുടെ എക്‌സാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോയിൽ നാണയം കൊണ്ട് മാജിക് ട്രിക്ക് കാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്റെ നെറ്റിയിൽ ഒരു
എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി. മസ്‌കറ്റിൽ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയിൽ ഇറക്കി. വിമാനത്തിൽ രോഗികളും, പ്രായമായവരും, കുട്ടികളും, ഗർഭിണികളുമുണ്ട്. രണ്ടര മണിക്കൂറിൽ കൂടുതൽ വിമാനം മുംബൈയിൽ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്. കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.
നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാൽ പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറയുന്നു. മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങൾ
ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക്
ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ
ആലപ്പുഴ: പോക്സോ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന കേസിൽ വൈക്കം തഹസിൽദാർക്കെതിരെ ആലപ്പുഴ സി ഡബ്ല്യുസി ചെയർപേഴ്സൺ. അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് വൻ വീഴ്ചയാണെന്നും ചെയർപേഴ്സൺ വസന്തകുമാരി അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. കേസിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിഡബ്ല്യുസി
കണ്ണൂർ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ അട്ടിമറി വിജയം നേടിയതിന് പിന്നാലെ ലോക്സഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് എ ഗ്രൂപ്പ് രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എ ഗ്രൂപ്പ് നേതൃത്വത്തോട് ആവശ്യപ്പെടും. കണ്ണൂർ ലോക്സഭാ സീറ്റിൽ അവകാശം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. തിരുവല്ല പെരുന്തുരുത്തിയിൽ റെയ്ഡ് നടത്താനെത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എക്സൈസ് സിഐക്ക് പരിക്കേറ്റു. പരിക്കേറ്റ എക്സൈസ് സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രതി പെരുന്തുരുത്തി സ്വദേശി ഷിബു പിടിയിലായി.