മലപ്പുറം: പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം മറവഞ്ചേരിയിലാണ് സംഭവം. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തിൽ വാഹനം കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധന
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുവിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ലഭിക്കാനും സാധ്യതയുണ്ട്.കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശ്രീലങ്കക്കും മാന്നാർ
നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിൻ്റെ പരിഛേദംമാണ്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക യാത്രയെ വിമർശിച്ചവർ ഇപ്പോൾ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തിൽ കറങ്ങാൻ
റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്നലെ
ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നിരുന്നു. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ
കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നവംബർ 18നാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത്
കാസർകോട്: നവ കേരള സദസിന്റെ ആദ്യ പരിപാടി വൻ വിജയമാണെന്ന് വിലയിരുത്തലിൽ സർക്കാർ. പ്രതിപക്ഷ എംഎൽഎമാർ കൂടി പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നുമാണ് സർക്കാരിൻറെ വിലയിരുത്തൽ. സദസിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിൽ ചർച്ചക്ക് തുടക്കമിടാനായെന്നും സർക്കാരിന് കരുതുന്നു. ലീഗ് നിലപാട് വരും ദിവസങ്ങളിലും ചർച്ചയാക്കാൻ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ. നവംബർ 18നാണ് നവ കേരള സദസിന്
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും.
തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി നടൻ മൻസൂർ അലി ഖാൻ. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശനാണെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പരാമർശത്തിനെതിരെ തൻ്റെ എക്സ് ഹാൻഡിലിലൂടെ തൃഷ പ്രതികരിച്ചു. ഈയിടെ നടത്തിയ ഒരു വാർത്താ സമ്മേളത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘എനിക്ക് വലിയ
നവകേരള സദസിന്റെ ആദ്യ ദിനമായ ഇന്നലെ മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികൾ. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും. അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ