ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത
ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയാസ് അയ്യർ, വിരാട് കോലി എന്നിവരെയാണ് നഷ്ടമായത്. കോലി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 29ആം ഓവറിലെ മൂന്നാം പന്തിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് കോലിയെ വീഴ്ത്തിയത്. ഷോർട്ട് ബോൾ തട്ടിയിടാൻ ശ്രമിച്ച കോലി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. 63 പന്തുകൾ
പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലംഘനം എന്താണെന്ന് ആർടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു. മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു . പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി
ഗതാഗത കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു. എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി
2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. 23 കാരിയായ ഷീനിസ് പലാസിയോസ് ടിവി
‘നവകേരള സദസ്സ്’ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന് വിമർശനം. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ
ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള
കാസർകോട്: നവകേരള സദസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയിൽ. കാഞ്ഞങ്ങാട്ടെ വേദിയായ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ച കമാനത്തിലെ ഫോട്ടയാണ് കീറിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പി. സ്മാരക മന്ദിരത്തിന് സമീപത്തെ കമാനത്തിലും സമാനരീതിയിൽ നാശം
‘നവകേരള’ യാത്ര പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ‘നവകേരള സദസ്സ്’ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമാണ്. സർക്കാർ നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ്
നടൻ മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്കെതിരെ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നും ലോകേഷ് എക്സിലൂടെ കുറിച്ചു. തൃഷയുടെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. ‘ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതിനാൽ ശ്രീ മൻസൂർ അലി