Home Articles posted by Editor (Page 900)
Kerala News

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ. റോബിൻ ബസിന് പിന്നാലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് 129 ബസ്സുകൾ. 140 കിലോമീറ്റർ മുകളിൽ ദൂരമുള്ള പെർമിറ്റ് സർക്കാർ പുതുക്കി നൽകിയിരുന്നില്ല. ഇതേതുടർന്ന് മൂന്നുമാസത്തിലധികമായി സർവീസ് നടത്താൻ കഴിയാത്ത 129 ബസ്സുകൾ ഓൾ
Kerala News

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സംസ്ഥാന സർക്കാർ ഹർജി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബില്ലുകളിൽ ഒപ്പിടാതിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപടി ചോദ്യം ചെയ്യുന്ന ഹർജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേൾക്കുക. സംസ്ഥാന സർക്കാരിനെ സുപ്രിം കോടതിയിൽ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാകും പ്രതിനിധികരിയ്ക്കുക. ഗവർണറർക്ക് വേണ്ടി സോളിസിറ്റർ ജനറൽ
Kerala News Top News

കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക്
India News International News

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്. കപ്പലിൽ ബൾഗേറിയ, ഫിലിപ്പൈൻസ്, മെക്‌സിക്കോ, ഉക്രൈൻ അടക്കമൂള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് ഉള്ളത്. ഇസ്രയേൽ പ്രധാനമന്ത്രി ബൻചമിൻ നെതന്യാഹുവിന്റെ ഒഫിസാണ് ചരക്ക് കപ്പൽ പിടിച്ചെടുത്തത് അറിയിച്ചത്.
Kerala News

നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും

സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.സദസുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി നടത്തി.ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധസേവനങ്ങളും നാടാകെ സംഘടിപ്പിച്ചു. പ്രതിപക്ഷ കക്ഷികൾ
Kerala News

ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകളാണ്‌ ഷെൽന നിഷാദ്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി
India News International News Sports

ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി

ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെൻ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളും താരം ഈ ലോകകപ്പിൽ നേടി. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു. ഇന്ത്യയെ ഏഴ് വിക്കറ്റിനു
Kerala News

പയ്യന്നൂർ: പതിനെട്ടുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

പയ്യന്നൂർ: പതിനെട്ടുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. പിലാത്തറ അറത്തിൽ സ്വദേശി സനൽ കുമാറാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Entertainment Kerala News

നടൻ വിനോദ് തോമസ് മരിച്ചത് കാറിലെ എസിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ
Kerala News

തിരുവനന്തപുരം കാട്ടാക്കടയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

ചികിത്‌സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തുവന്നു. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചത് ഇന്നലെ രാത്രിയോടെ. വയറ്റിനുള്ളിൽ വച്ച് കുട്ടി മരിച്ചിട്ടും ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടുവെന്നാണ് പരാതി. കുടുംബം പൊലീസിൽ പരാതി നൽകി.