Home Articles posted by Editor (Page 897)
Kerala News

കണ്ണൂരില്‍ അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

ട്രെയിനില്‍ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇന്ന്
Kerala News

അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടി; നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് സ്റ്റേ

നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസുകൾ നൽകണമെന്ന ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഉത്തരവ് അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടിയെന്ന ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ
Kerala News

സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്തു

കോട്ടയം കോടിമാതയിൽ നാലുവരി പാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം ബസ് തകർത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്ട്രേഷൻ കാറാണ്
Kerala News

പിഴത്തുക അടയ്ക്കില്ല; നിയമപരമായി നേരിടും; ഗതാഗത വകുപ്പിനെതിരെ ആഢംബര ബസ് ഉടമകള്‍

അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണെന്ന് ആഢംബര ബസുടമകളുടെ സംഘടന. കേരളവും തമിഴ്‌നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും പിഴത്തുക അടയ്ക്കില്ലെന്നും ബസുടമകള്‍ പറഞ്ഞു. ഇന്ന് രാവിലെ അന്തര്‍ സംസ്ഥാന ബസുടമകളുടെ യോഗം
Kerala News

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ
Kerala News

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്; തോക്കുമായെത്തിയത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോക്കുമായെത്തിയ ജ​ഗൻ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസാണ് ജ​ഗനെ കസ്റ്റഡിയിലെടുത്തത്.
Kerala News

‘ജനം ഏറ്റെടുത്ത മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നു, അത്തരക്കാരുടെ കുത്സിത ശ്രമങ്ങൾ ചെലവാകില്ല’; മുഖ്യമന്ത്രി

നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. എന്നാൽ അത്തരം കുത്സിത
Kerala News

പൗരപ്രമുഖനാകാൻ എവിടെ അപേക്ഷിക്കണം? ചീഫ് സെക്രട്ടറിയോട് പഞ്ചായത്തംഗം ചോദിക്കുന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന്റെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരിക്കുന്നത് കൊല്ലം: പൗരപ്രമുഖനാകാൻ എന്ത് ചെയ്യണമെന്ന് അന്വേഷിച്ചൊരു പഞ്ചായത്ത് അംഗം. കൊല്ലം ജില്ലയിലെ കുമ്മിള്‍ പഞ്ചായത്തിലുള്ള മെമ്പറാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കിയിട്ടുണ്ട്. കുമ്മിൾ പഞ്ചായത്തിലെ
Kerala News

പൊലീസുദ്യോ​ഗസ്ഥനെ സ്റ്റേഷനിൽ വച്ച് ക്രിമിനൽ കേസ് പ്രതി വെട്ടിപരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥനെ സ്റ്റേഷനിൽ കയറി നിരവധി കേസുകളിൽ പ്രതിയായ ആൾ വെട്ടി പരിക്കേൽപ്പിച്ചു. അയിരൂർ പൊലീസ് സ്റ്റേഷനിലെ ജിഡി ഇൻ ചാർജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. വർക്കല അയിരൂർ പൊലീസ് സ്റ്റേഷന് അകത്തു വച്ചാണ് വേട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവർകോട് സ്വദേശി അനസ് ഖാനാണ് പൊലീസുദ്യോ​ഗസ്ഥനെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 30 ന് ആണ് സംഭവം.
Kerala News

ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ വീണ്ടും.

ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ