റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാര്‍ കണ്ടതിനെ
ഗസ്സയിൽ നാലുദിവസം വെടിനിർത്തലിന് കരാർ. തീരുമാനം ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു. 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ബന്ദികളുടെ മോചനത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ്
തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയ സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍. തോക്കുമായി ക്ലാസ്മുറികളില്‍ എത്തി കാഞ്ചി
ബന്ദി വിഷയത്തിൽ ഇസ്രായേലിന്റെ നിലപാട് പ്രസക്തമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗികരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഗാസയിലെ സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും- മരുന്നും ലഭ്യമാക്കണ്ടത് അനിവാര്യമെന്നും ഇന്ത്യ വ്യക്തമാക്കി. സമാധാനത്തിനും ഭീകരാവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും മകൻ്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭാസുരാംഗൻ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരരാണെന്നും അദ്ദേഹം പരിഹസിച്ചു. ആറുമാസം മുമ്പ് കണ്ടലയിൽ പോയി സഹകാരികളുടെ പരാതികൾ കേട്ടിരുന്നു.കരുവന്നൂരിലും
നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലിയോ സിനിമയുമായി
സംസ്ഥാനത്ത് കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്‌ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞു. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ ഡി
സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങിനിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവൽ.
ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. എട്ടംഗ അക്രമി സംഘം കോളനിയിലെത്തി അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരന്‍ അല്‍ അമീന് കൈക്ക് പരുക്കേറ്റു. കരിമഠം കോളനി കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിനെതിരായി