സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും
നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി പൊലീസ് കണ്ടെത്തി. പ്രതി അഭി വിക്രത്തിന്റെ ഫോണിൽ നിന്നാണ് ഐ ഡി കണ്ടെത്തിയത്. വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. നടൻ അജിത് കുമാർ വോട്ട് ചെയ്യാൻ ക്യൂ നിക്കുന്ന ഫോട്ടോയാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്യൂ നിക്കുവാണ്…എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ
യൂത്ത് കോൺഗ്രസിൻ്റെ നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണത്തിൻ്റെ ഭാഗമായി കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ ദേശീയ ഏജൻസികൾ വരാൻ വേണ്ടി
മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനിൽ ഹാജരായി നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ
വ്യാജ സൈബർ പ്രചാരണത്തിനിടെ മാനനഷ്ടകേസ് ഫയൽ ചെയ്‌ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ദേശാഭിമാനി പത്രാധിപർ ഉൾപ്പെടെ പത്ത് പേരാണ് പ്രതികൾ. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകിയത്. അതേസമയം അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്‍ഷന്‍
മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവർ ഉൾപ്പെടെ പത്തോളം പേരാണ് അറസ്റ്റിലായത്. നവകേരള സദസിന്റെ
രാഹുൽ ഗാന്ധി ആണ് ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ പലസ്തീൻ ജനതയ്ക്ക് ഇത് വരില്ലാരുന്നുവെന്നും ഇന്ത്യാ മുന്നണി ഭരണത്തിൽ വരണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മറ്റാർക്കും ഒരുക്കാൻ കഴിയാത്ത വേദി ഒരുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. റാലി കോൺഗ്രസ് നടത്തിയാൽ ആണ് റാലി ആകുകയെന്നും അദ്ദേഹം പ്രശംസിച്ചു. പ്രസംഗത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്. 5 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികൾക്ക് നേരെയുണ്ടായത് മാനസിക പീഡനമാണെന്ന് കമ്മിഷൻ വിലയിരുത്തുന്നു.
താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണ് നടന്നത്. 45 ദിവസം കൊണ്ടാണ് ഇത്രയും അധികം
മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകൻ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പാലക്കാട് ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ്